SEED News

മാതൃഭൂമി സീഡ് ഹരിതവിദ്യാലയം; ഒന്നാംസ്ഥാനം ചാരമംഗലം സ്കൂളിന്


കഞ്ഞിക്കുഴി: ചാരമംഗലം ഡി.വി.എച്ച്.എസ്.എസിനു മാതൃഭൂമി സീഡ് ഹരിതവിദ്യാലയം ഒന്നാംസ്ഥാനം.
 മാതൃഭൂമി സീഡ് പദ്ധതി തുടങ്ങിയ നാൾ മുതൽ മുൻ നിരയിലാണു ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്. വൈവിധ്യമാർന്ന പദ്ധതികളാണ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്. 
ഫലവൃക്ഷങ്ങളുടെ സംരക്ഷണത്തിനായി ഗ്രാമവൃക്ഷം പദ്ധതി, വീടുകളിൽ പച്ചക്കറിത്തോട്ടം, സുമനസ്സുകളുടെ സഹായത്തോടെ താലോലം എന്ന പേരിൽ കൃഷിത്തോട്ടം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കിയത്.
 കൂടാതെ മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട വിദ്യാർഥിക്കു വീടു നിർമിച്ചുനൽകി. എസ്.എസ്.എൽ.സി. വിദ്യാർഥികൾക്കായി കൗൺസലിങ്, കരനെൽക്കൃഷി, സ്കൂൾ വളപ്പിലെ ശലഭോദ്യാനവും ഔഷധ കൃഷിത്തോട്ടവും, മത്സ്യക്കൃഷിയും വിജയകരമായി തുടരുന്നു. ഖരമാലിന്യ നിർമാർജനത്തിന് ഏറ്റെടുത്ത പദ്ധതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരവും നേടി.

April 30
12:53 2022

Write a Comment

Related News