സീഡി’ന് സി.എസ്.ആർ. ഹെൽത്ത് ഇംപാക്ട് ഗോൾഡ് അവാർഡ്
ഇന്റഗ്രേറ്റഡ് ഹെൽത്ത് ആൻഡ് വെൽബീയിങ് കൗൺസിൽ ഏർപ്പെടുത്തിയ സി.എസ്.ആർ. ഹെൽത്ത് ഇംപാക്ട് അവാർഡ് മാതൃഭൂമി-ഫെഡറൽബാങ്ക് ‘സീഡി’ന്. എൻവയൺമെന്റ് ഇംപാക്ട് ഇനീഷ്യേറ്റീവ് വിഭാഗത്തിൽ ഗോൾഡ് അവാർഡാണ് സീഡിനു ലഭിച്ചത്.
ഡൽഹിയിൽനടന്ന ചടങ്ങിൽ മോട്ടിവേഷണൽ സ്പീക്കർ ശിവ്ഖേരയിൽനിന്ന് മാതൃഭൂമി ന്യൂസ് റീജണൽ എഡിറ്റർ പി. ബസന്ത് അവാർഡ് ഏറ്റുവാങ്ങി. കേന്ദ്ര സഹമന്ത്രിമാരായ അശ്വനി ചൗബേ, രാംദാസ് അഠാവ്‌ളെ, ഐ.എച്ച്.ഡബ്ല്യു. കൗൺസിൽ സി.ഇ.ഒ. കമൽ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
ഐ.സി.ഐ.സി.ഐ. ഫൗണ്ടേഷൻ, ടാറ്റ എ.ഐ.ജി. അക്ഷയപത്ര ഫൗണ്ടേഷൻ, കളക്ടീവ് ഗുഡ് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളും വിവിധ വിഭാഗങ്ങളിൽ അവാർഡുകൾ നേടി.
May 21
12:53
2022