SEED News

മാതൃഭൂമി സീഡ് സീസൺവാച്ച് പുരസ്കാരവിജയികൾ


ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മരങ്ങളിലുണ്ടാക്കുന്ന സ്വാധീനം നിരീക്ഷിച്ചറിയുന്ന പദ്ധതിയായ സീസൺ വാച്ചിന്റെ 2021-22 വർഷത്തെ വിജയികളെ പ്രഖ്യാപിച്ചു. മാതൃഭൂമി സീഡും വിപ്രോയും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. ഋതുഭേദങ്ങൾക്കനുസരിച്ച് വൃക്ഷങ്ങളിൽ പ്രകടമാകുന്ന മാറ്റം നിരീക്ഷിച്ച് വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സംഘം രേഖപ്പെടുത്തും. സ്കൂളുകളിലെയും പരിസരങ്ങളിലെയും വൃക്ഷങ്ങളെയാണു നിരീക്ഷിച്ചത്.
സംസ്ഥാനത്തെ അഞ്ചുവിദ്യാലയങ്ങൾ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം നേടി. തിരുവനന്തപുരം ജില്ലയിലെ ലൂർദപുരം സെയ്ൻറ് ഹെലൻസ് ജി.എച്ച്.എസ്., കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ എച്ച്.എസ്.എസ്., മലപ്പുറം പീസ് പബ്ലിക് സ്കൂൾ, കൊല്ലം മയ്യനാട് കെ.പി.എം. മോഡൽ സ്കൂൾ, പാലക്കാട് മംഗലം ഗാന്ധി സ്മാരക യു.പി. സ്കൂൾ എന്നിവയാണ് പുരസ്കാരം നേടിയത്.
സ്റ്റേറ്റ് എക്സലൻസ് പുരസ്കാരത്തിനു പി.വി. പ്രഭാകരൻ (സി.പി.എൻ.എം.ജി.എച്ച്.എസ്.എസ്., മാതമംഗലം), പി.ആർ. സാവിത്രി (ബെമ്മണൂർ  ജി.യു.പി. സ്കൂൾ, പാലക്കാട്), പള്ളിപ്പുറം ജയകുമാർ (ഗവ. യു.പി. സ്കൂൾ, ഇടവിളാകം), കെ.എസ്. ലൈല (ഗവ.എച്ച്.എസ്.എസ്. കുട്ടമശ്ശേരി, എറണാകുളം), ബീനാ തോമസ് (ഇൻഫന്റ് ജീസസ് ഹൈസ്കൂൾ, വടയാർ) എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാനത്തെ 750 വിദ്യാലയങ്ങളാണ് ഇത്തവണ പങ്കെടുത്തത്. 9,258  മരങ്ങളിൽ സംഭവിച്ച 48,279 വ്യതിയാനങ്ങൾ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
ജില്ലയിലെ വിജയികൾ
ജില്ലയിൽ പ്രോത്സാഹനസമ്മാനത്തിനു അർഹരായ വിദ്യാലയങ്ങൾ: വി.വി.എച്ച്.എസ്.എസ്. താമരക്കുളം, ജവാഹർ നവോദയ വിദ്യാലയം ചെന്നിത്തല, ടി.എസ്.എസ്. ജി.യു.പി.എസ്. തകഴി.

June 18
12:53 2022

Write a Comment

Related News