SEED News

മാതൃഭൂമി സീഡ് സമ്മർ ക്യാമ്പിനു തുടക്കമായി


ആലപ്പുഴ: മാതൃഭൂമി സീഡും യോഗ്യാ സ്‌പെക്ടക്കിൾസും ചേർന്നുനടത്തുന്ന മാതൃഭൂമി സീഡ് ത്രിദിന സമ്മർക്യാമ്പിനു തുടക്കമായി. ആദ്യദിനം മാവേലിക്കര പ്രിസൈസ് ഐ കെയർ ആശുപത്രിയും കായംകുളം സാന്ത്വനം കൾച്ചറൽ ആൻഡ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നേത്രപരിശോധനയും രക്തനിർണയ ക്യാമ്പും നടത്തി. കഴിഞ്ഞ രണ്ടുകൊല്ലമായി ഓൺലൈൻ പഠനമായിരുന്നതിനാൽ പുതിയ പഠനകാലത്തിനു മുൻപായി നേത്രരോഗങ്ങൾ നിർണയിക്കുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. 
തുടർന്നു പ്രഭാഷ് പാലാഴിയുടെ നേതൃത്വത്തിൽ കുഞ്ഞുണ്ണി മാഷും കുട്ടികളും എന്ന സെഷനിൽ കുട്ടികൾക്കായി കവിതകൾ അവതരിപ്പിച്ചു. തുടർന്നു മാതൃഭൂമി പത്രം അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ് സന്ദർശനവും നടത്തി. തിങ്കളാഴ്ച ക്യാമ്പ് സമാപിക്കും.

June 18
12:53 2022

Write a Comment

Related News