മാതൃഭൂമി സീഡ് സമ്മർ ക്യാമ്പ് ഇന്ന് സമാപിക്കും
ആലപ്പുഴ: മാതൃഭൂമി സീഡും യോഗ്യ സ്പെക്ടക്കിളും ചേർന്നു സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന സമ്മർക്യാമ്പ് തിങ്കളാഴ്ച സമാപിക്കും. മാതൃഭൂമിയുടെ തൂക്കുകുളത്തുള്ള പ്രസിലാണു ക്യാമ്പ് നടക്കുന്നത്. രണ്ടാംദിനമായ ഞായറാഴ്ച ഓൺലൈൻ ടു ഓഫ് ലൈൻ, കളിയും കാര്യവും എന്നീ വിഷയങ്ങളിൽ ക്ലാസുണ്ടായിരുന്നു. സംസൃത കൗൺസലിങ് സെന്ററിലെ കൗൺസിലർ അഞ്ജുലക്ഷ്മി, ക്ലബ്ബ് എഫ്.എം. ആർ.ജെ. ഏയ്ഞ്ജൽ എന്നിവരാണ് ക്ലാസെടുത്തത്.
ഓൺലൈൻ ക്ലാസുകളിൽനിന്ന് ഓഫ് ലൈൻ ക്ലാസുകളിലേക്കു പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പ്രധാനമായും കുട്ടികൾക്ക് ബോധവത്കരണം നൽകിയത്. തിങ്കളാഴ്ച ‘വരയും ചിരിയും ചിന്തയും’ എന്ന വിഷയത്തിൽ കളിയരങ്ങ് ഡയറക്ടർ ചിക്കൂസ് ശിവനും ‘നൂറുവർഷം പിന്നിടുന്ന മാതൃഭൂമി’ എന്ന വിഷയത്തിൽ മാതൃഭൂമി സബ് എഡിറ്റർ ജി. വേണുഗോപാലും ക്ലാസെടുക്കും. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും. യോഗ്യ സ്പെക്ടക്കിൾ മാനേജിങ് ഡയറക്ടർ ജോസി ജേക്കബ് യോഗ്യാവീട് സമാപനപരിപാടിയിൽ പങ്കെടുക്കും.
June 18
12:53
2022