SEED News

എന്റെപേരമരo പദ്ധതിയുമായി എടത്തല എം ഇ എസ് യു പി സ്കൂൾ......

 ആലുവ:  ദേശീയ അധ്യാപക അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ ടി.എം വർഗീസ്  മുഖ്യാധിതി ആയി . സർ നെ വരവേറ്റത് കുട്ടികൾ നൽകിയ റംബൂട്ടാൻ പഴങ്ങളോടു കൂടിയായിരുന്നു.കുട്ടികൾക്ക് ആടിയും പാടിയും , കഥകൾപറഞ്ഞും ധാരാളം കാര്യങ്ങൾ അവരുടെ കുഞ്ഞുമനസുകളിൽ പ്രകൃതിയെ സ്നേഹിക്കേണ്ടതിന്റെ ആവശ്യതയുടെ വിത്തുകൾ പാകി. തുടർന്ന് യോഗത്തിൽ തെരെഞ്ഞെടുത്ത കുട്ടികൾക്ക് പേരതൈ നൽകുകയും സ്കൂൾ ഗ്രൗണ്ടിൽ പേരെ തൈകൾ നട്ട് പദ്ധതിക് തുടക്കം കുറിച്ചു .
 കുട്ടികൾക്ക് പേരമരത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തുക. കേരളത്തിൽ കണ്ടുവരുന്ന പലതരം ഇനങ്ങൾ ഏതൊക്കെ , പേര മരത്തിന്റെ ഔഷധ ഗുണങ്ങൾ , പേര മരത്തിന്റെ സമകാലീന പ്രസക്തി , പരിസ്ഥിതി ദിനത്തിൽ എന്ത് കൊണ്ടാണ്  എന്റെപേരമരo പദ്ധതി നടപ്പിലാക്കിയത് ?എന്നിവ കണ്ടെത്തി ശേഖരിച്ച് ചിത്രങ്ങൾ ഒട്ടിച്ച ഒരു പ്രോജക്ട് റിപ്പോർട്ട് കുട്ടികൾ ഏറ്റെടുത്ത് ഭംഗിയായി നിർവഹിച്ചു കൊണ്ടിരിക്കുന്നു.

June 22
12:53 2022

Write a Comment

Related News