SEED News

മുത്തശ്ശിമാവിന് സംരക്ഷണമൊരുക്കി വിദ്യാർഥികൾ

പാടൂർ: മുത്തശ്ശിമാവിന്‌ സംരക്ഷണമൊരുക്കി വാണിവിലാസം യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. 92 വർഷമായി സ്കൂൾ അങ്കണത്തിൽ തണൽ നൽകുന്ന മയിൽപ്പീലിയൻമാവിന്റെ സംരക്ഷണമാണ് സീഡ് അംഗങ്ങൾ ഏറ്റെടുത്തത്. നിരവധി പക്ഷികളുടെ ആവാസകേന്ദ്രമായി നിലകൊള്ളുന്ന മാവിന് ചുറ്റും സംരക്ഷണത്തിനായി തറ നിർമിച്ചു. പ്രധാനാധ്യാപകൻ ബ്രിസ്റ്റോ മൈക്കിൾ,

അധ്യാപകരായ പി.ജെ. മിനി, ബീന തോമസ്, നൈസി പോൾ, സീഡ് ക്ലബ്ബ് കൺവീനർ സിംന ജോസ്, ജെഡ്‌സി ഡേവിസ് എന്നിവർ പങ്കെടുത്തു.

June 25
12:53 2022

Write a Comment

Related News