SEED News

പരിസ്ഥിതിദിനം ആഘോഷിച്ചു

ചാരുംമൂട്: പരിസ്ഥിതിദിനത്തിൽ കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം.എൽ.പി.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനവും ഔഷധത്തോട്ട നിർമാണവും നടത്തി. ദേശീയ ഹരിതസേന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ ആർ. രാജേഷ് ഹെഡ്മിസ്ട്രസ് എസ്. സ്വപ്നയ്ക്ക് ഔഷധസസ്യങ്ങൾ നൽകിയാണ് ഉദ്ഘാടനം ചെയ്തത്. ഗ്രാമപ്പഞ്ചായത്തംഗം രജിത അളകനന്ദ, പി.ടി.എ. പ്രസിഡന്റ് സബീന, നിഷ സി. നായർ, സീഡ് കോ-ഓർഡിനേറ്റർ മായാലക്ഷ്മി എന്നിവർ പങ്കെടുത്തു.

June 27
12:53 2022

Write a Comment