വീയപുരം സ്കൂളിൽ മധുരവനം പദ്ധതി
വീയപുരം: മധുരവനം പദ്ധതിയിലൂടെ വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫലവൃക്ഷത്തോട്ടം ഒരുക്കുന്നു. മാതൃഭൂമി സീഡ്, ഫോറസ്ട്രി ക്ലബ്ബ്, സ്റ്റുഡന്റ് പോലീസും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. ചാമ്പ, നെല്ലി, മാങ്കോസ്റ്റിൻ, മുട്ടപ്പഴം, പേര, പ്ലാവ്, ഓമ എന്നിവയാണു നട്ടുവളർത്തുന്നത്.
ജില്ലാപ്പഞ്ചായത്തംഗം എ. ശോഭ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി. പ്രസാദ് അധ്യക്ഷനായി. ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി െഡപ്യൂട്ടി കൺസർവേറ്റർ കെ. സജി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ, എ. ജഗേഷ്, പി.എ. ആരിഫ്, പ്രഥമാധ്യാപിക ഡി. ഷൈനി, എ.എസ്. വിമല, പി.എ. സിന്ധുകുമാരി എന്നിവർ സംസാരിച്ചു.
June 27
12:53
2022