SEED News

അക്ഷരാർഥത്തിൽ പ്രകൃതി: ചിത്രരചനാ വിജയികളെ പ്രഖ്യാപിച്ചു


ആലപ്പുഴ: മാതൃഭൂമി സീഡ് പതിന്നാലാം വർഷത്തെ പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ടു നടത്തിയ ‘അക്ഷരാർഥത്തിൽ പ്രകൃതി’ ചിത്രരചനാ പ്രദർശനത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പി. പദ്മപ്രിയ (എസ്.എൻ. സെൻട്രൽ സ്കൂൾ, കായംകുളം), ഗായത്രി ബിജു (ടി.ഡി.എച്ച്.എസ്.എസ്., ആലപ്പുഴ), കെ.ആർ. ശ്രീഹരി (ചിന്മയ വിദ്യാലയം, കളർകോട്), ജോ അന്ന ജോ ഐസക് (മണ്ണാറശ്ശാല യു.പി.എസ്.), എസ്. ഗൗരിനന്ദിനി (സെയ്ന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ്., ആലപ്പുഴ) എന്നിവരാണ് വിജയികൾ. 
പ്രദർശനം കാണാനെത്തിയ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ തിരഞ്ഞെടുത്ത മികച്ച അഞ്ചു ചിത്രങ്ങൾ വരച്ചവരെയാണ് തിരഞ്ഞെടുത്തത്.

June 27
12:53 2022

Write a Comment

Related News