SEED News

പരിസ്ഥിതിദിനാഘോഷവും സീഡ് ക്ലബ്ബ് ഉദ്ഘാടനവും


കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷവും സീഡ് ക്ലബ്ബിന്റെ ഉദ്ഘടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം കൃഷ്ണപുരം ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടിരിത്ത് ശ്രീഹരി നിർവഹിച്ചു. 
സ്കൂൾ മാനേജർ കെ. ശ്രീകുമാർ, സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ജിഷ്ണു ശോഭ, സുധാതങ്കച്ചി, സാബുവാസുദേവൻ, ബേബി ബാനർജി എന്നിവർ പങ്കെടുത്തു.

June 27
12:53 2022

Write a Comment

Related News