SEED News

എസ്.ഡി.വി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങി

എസ്.ഡി.വി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ 
തുടങ്ങി
ആലപ്പുഴ: എസ്.ഡി.വി.ജി.എച്ച്.എസിൽ മാതൃഭൂമി ഹരിത സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വിദ്യാലയതല ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. സ്വാതന്ത്ര്യബോധം മലയാളിയുടെ മനസ്സിൽനിറച്ച മാതൃഭൂമിയുടെ മണ്ണിനോടും പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്നേഹത്തിന്റെ പ്രതിഫലനമാണ് സീഡ് എന്ന് അദ്ദേഹം പറഞ്ഞു. കൃഷിയിലൂടെ വിദ്യാർഥികൾ പ്രകൃതിയുമായി ഒത്തുചേരുകയാണെന്നും അതിനായി കൃഷിവകുപ്പിന്റെ എല്ലാ പിന്തുണയും നല്കുമെന്നും മന്ത്രി അറിയിച്ചു.
 സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് വി.ടി. വിനേഷ് അധ്യക്ഷതവഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. വിനിത, മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.എ. ബാബു, എസ്.ഡി.വി. മാനേജ്മെന്റ് പ്രതിനിധി ശിവസുബ്രഹ്മണ്യം, കൃഷി അസി.ഡയറക്ടർ ജൂലി ലൂക്ക്, കൃഷി ഓഫീസർ സീതാരാമൻ, ഹെഡ്മിസ്ട്രസ് ആർ. ജയശ്രീ, സ്റ്റാഫ് സെക്രട്ടറി ആർ. സുഷമ, സീഡ് കോ-ഓർഡിനേറ്റർ ടീച്ചർ സ്നേഹശ്രീ, വിദ്യാർഥി പ്രതിനിധി അപർണാ ശങ്കർ എന്നിവർ പ്രസംഗിച്ചു.
വാസയോഗ്യമായ ഭൂമി എന്ന വിഷയത്തിൽ ശുചിത്വമിഷൻ സംസ്ഥാന റിസോഴ്സ് പേഴ്സൺ ആർ. വേണുഗോപാൽ ക്ലാസ് നയിച്ചു.

June 27
12:53 2022

Write a Comment