വായനമാസാചരണം തുടങ്ങി
നെടുമുടി: വൈശ്യംഭാഗം ബി.ബി.എം. ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന മാസാചരണം ആരംഭിച്ചു. സാംസ്കാരിക പ്രവർത്തകനും ബി.ആർ.സി. ട്രെയിനറുമായ ജി. ബാബുനാഥ് ഉദ്ഘാടനം ചെയ്തു. ലിറ്റററി കമ്മിറ്റി കൺവീനർ ശ്രീജ അധ്യക്ഷയായി. എച്ച്.എം. പി.വി. സിബിച്ചൻ, സീഡ് കൺവീനർ പൊന്നമ്മ എന്നിവർ പ്രസംഗിച്ചു. നാട്ടുവായനശാലയും സന്ദർശിച്ചു. വായനയുടെ മഹത്വം ഉദ്‌ഘോഷിക്കുന്ന പ്ലക്കാർഡുകളുമായാണു കുട്ടികൾ വായനശാല സന്ദർശിച്ചത്.
June 27
12:53
2022