SEED News

ഫ്‌ളാഷ് മോബുമായി ചത്തിയറ സ്കൂൾ സീഡ് ക്ലബ്ബ്


ചാരുംമൂട്: ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബിന്റെ ലഹരിവിരുദ്ധ ബോധവത്‌കരണത്തിന്റെ ഭാഗമായി കുട്ടികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. സ്കൂൾ അസംബ്ലിയിലും താമരക്കുളം പഞ്ചായത്ത് ഓഫീസ് ജങ്ഷനിലുമാണ് അവതരിപ്പിച്ചത്.
ഇറവൻകര വി.എച്ച്.എസ്.എസിലെ അധ്യാപകൻ എം. പ്രസാദ് രചിച്ച ലഹരിവിരുദ്ധഗാനം ചത്തിയറ സ്കൂളിലെ അധ്യാപകൻ ഉണ്ണിക്കൃഷ്ണൻ ചിട്ടപ്പെടുത്തി കുട്ടികൾ അവതരിപ്പിച്ചു. 
പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ, പ്രഥമാധ്യാപിക എ.കെ. ബബിത, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽ, നൂറനാട് എസ്.ഐ. അനിൽ, പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, സീഡ് കോ-ഓർഡിനേറ്റർ ബീഗം കെ. രഹ്‌ന എന്നിവർ സംസാരിച്ചു. 

July 19
12:53 2022

Write a Comment

Related News