ലഹരിവിരുദ്ധ കാമ്പയിൻ നടത്തി
കറ്റാനം: കട്ടച്ചിറ ക്യാപ്റ്റൻ എൻ.പി. പിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ജീവന ക്ലബ്ബ് ലഹരിവിരുദ്ധ ബോധവത്‌കരണ കാമ്പയിൻ നടത്തി. ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നടന്ന കാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ ബോധവത്‌കരണ പോസ്റ്റർ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. തുടർന്നു കറ്റാനം സെയ്‌ന്റ് തോമസ് സ്കൂൾ, കട്ടച്ചിറ എൽ.പി. സ്കൂൾ എന്നിവിടങ്ങളിൽ സീഡ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്നു ബോധവത്‌കരണ കാമ്പയിൻ നടത്തി.
കുട്ടികൾ രചിച്ച ലഹരിവിരുദ്ധ സന്ദേശങ്ങളെഴുതിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. എക്സൈസ് വകുപ്പിലെ വിമുക്തി ക്ലബ്ബ് ഉദ്യോഗസ്ഥരായ പ്രവീൺ, വിഷ്ണുനാഥ് എന്നിവർ ലഹരിവിരുദ്ധ സന്ദേശംനൽകി.
ഹെഡ്മിസ്ട്രസ് കെ.പി. മായ, സ്കൂൾ മാനേജർ മായാ ശ്രീകുമാർ, അഡ്മിനിസ്‌ട്രേറ്റർ സിറിൽ എസ്. മാത്യു, ഗംഗറാം, പ്രസന്നൻ, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ അനീഷ് അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.
July 19
12:53
2022