’എന്റെ പിറന്നാൾ എന്റെമരം’ പദ്ധതി
ചാരുംമൂട് : താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂൾ ഇതൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ എന്റെ പിറന്നാൾ എന്റെ മരം പദ്ധതിയാരംഭിച്ചു. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നതാണു പദ്ധതി. സ്കൂളിൽ ഫലവൃക്ഷത്തോട്ടം നിർമിക്കുക, മരങ്ങൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുക എന്നിവയാണു ലക്ഷ്യം.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ് മാംഗോസ്റ്റിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മഹീഷ് മലരിമേൽ അധ്യക്ഷനായി. പ്രഥമാധ്യാപിക വി. ശ്രീകുമാരി, സീഡ് കോ-ഓർഡിനേറ്റർ ഗീതാ ജി. നായർ, ജയശ്രീ, അമ്പിളി എന്നിവർ സംസാരിച്ചു.
July 19
12:53
2022