തെരുവുനായശല്യത്തിനു പരിഹാരമുണ്ടാകണം
കാവിൽ: കാവിൽ പ്രദേശത്തും സെയ്ന്റ് മൈക്കിൾസ് ഹൈസ്‌കൂൾ പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നതു വിദ്യാർഥികളുൾപ്പെടെ നാട്ടുകാർക്കു വെല്ലുവിളിയാകുന്നു. നായ്‌ക്കൾ കൂട്ടമായി യാത്രാക്കാർക്കുനേരേ
പാഞ്ഞടുക്കുന്നതിനാൽ ഇതുവഴി സഞ്ചരിക്കാൻ സാധിക്കുന്നില്ല.
തെരുവുനായശല്യത്തിനു പരിഹാരം കാണുന്നതിന് പലതവണ പരാതിപ്പെട്ടിട്ടും ശക്തമായ നടപടികളൊന്നുമുണ്ടായിട്ടില്ല. ഇവയുടെ ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് കാവിൽ സെയ്ന്റ് മൈക്കിൾസ് ഹൈസ്‌കൂൾ സീഡ് യൂണിറ്റ് ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതർ
ക്കും, മൃഗസംരക്ഷണവകുപ്പിനും പരാതി നൽകി.
അന്ന ജിയ തോമസ്
സീഡ് റിപ്പോർട്ടർ,
സെയ്ന്റ് മൈക്കിൾസ് എച്ച്.എസ്., കാവിൽ
July 19
12:53
2022