സീഡ് അധ്യാപക ശില്പശാല നാളെ
ആലപ്പുഴ: മാതൃഭൂമി സീഡിന്റെ 14-ാം വർഷത്തെ അധ്യാപക ശില്പശാല ശനിയാഴ്ച തുടങ്ങും. ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസജില്ലകളിലെ അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള ശില്പശാല പുന്നപ്ര യു.പി. സ്കൂളിൽ ശനിയാഴ്ച രാവിലെ പത്തിനു നടക്കും. ഈ വർഷം വിദ്യാലയങ്ങളിൽ നടപ്പാക്കേണ്ട പ്രവർത്തനം അധ്യാപകർക്കു വിശദീകരിച്ചുനൽകാനും സംശയങ്ങൾ ദൂരീകരിക്കാനുമാണു ശില്പശാല സംഘടിപ്പിക്കുന്നത്. സീഡിൽ പുതുതായി പ്രവർത്തിക്കാനാഗ്രഹിക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകർക്കും പങ്കെടുക്കാം. 30-നു മാവേലിക്കര വിദ്യാഭ്യാസജില്ല, ഓഗസ്റ്റ് ആറിനു ചേർത്തല വിദ്യാഭ്യാസജില്ല എന്നിവിടങ്ങളിലെ ശില്പശാലകൾ നടക്കും. ഫോൺ: 9495919720.
July 22
12:53
2022