SEED News

മാതൃഭൂമി സീഡ് അധ്യാപക ശില്പശാലകൾക്കു തുടക്കമായി


ആലപ്പുഴ: പുതിയ അധ്യയനവർഷത്തെ മാതൃഭൂമി സീഡ് അധ്യാപക ശില്പശാലയ്ക്കു തുടക്കമായി. ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ആദ്യശില്പശാല ശനിയാഴ്ച പുന്നപ്ര യു.പി. സ്കൂളിൽ നടന്നു. കാർഷികം, ജലം ഊർജസംരക്ഷണം, സുരക്ഷ, ശുചിത്വം ആരോഗ്യം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളെ ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണു സീഡ് ഈ വർഷം പ്രാമുഖ്യം നൽകുന്നത്.
പ്രഥമാധ്യാപിക പി. പ്രസന്നകുമാരി, ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ എസ്.പി.ഒ.സി. വി.എസ്. ജോൺസൺ, എം.ആർ.എസ്.എച്ച്.എം. എം. ഹൈമ, സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാരായ ജെസി ആന്റണി, ബി. ദിനേഷ് ഭട്ട്, എൽ.സി. അജിത എന്നിവർ പ്രസംഗിച്ചു. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.എ. ബാബു, സീഡ് ജില്ലാ കോ-ഓർഡിനേറ്റർ കീർത്തി കൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു. 30-നു മാവേലിക്കരയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലാ ശില്പശാല നടക്കും.

July 22
12:53 2022

Write a Comment

Related News