സീഡ് ക്ലബ്ബ് നേതൃത്വത്തിൽ കാവിൽ സ്‌കൂളിൽ ഔഷധക്കഞ്ഞി വിതരണം
കാവിൽ: പാരമ്പര്യവഴികളിലേക്കുള്ള തിരിച്ചുപോക്കിന്റെ പാഠങ്ങൾ പകർന്ന് ശാരീരിക ആരോഗ്യം വർധിപ്പിക്കുന്നതിനു കാവിൽ സെയ്‌ന്റ് മൈക്കിൾസ് സ്‌കൂളിൽ ഔഷധക്കഞ്ഞി വിതരണം ചെയ്തു. 
സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വത്തിലായിരുന്നു വിതരണം. വയലാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കവിതാ ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.കെ. സാബു, പഞ്ചായത്തംഗം രതി അജയകുമാർ, പി.ടി.എ. പ്രസിഡന്റ് സന്തോഷ് ചേന്നപ്പള്ളി, എച്ച്.എം. ബീനാ തോമസ്, ട്രസ്റ്റി മനീഷ് മനയിൽ, മിനിമോൾ ജോസഫ്, പി.ടി.എ. അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം 
നൽകി.    
                                							
							 July  23
									
										12:53
										2022
									
								

 
                                                        
