ആത്മഹത്യക്കും ലഹരിക്കുമെതിരേ സീഡ് ക്ലബ്ബിന്റെ ബോധവത്കരണക്ലാസ്
കറ്റാനം: പോപ്പ് പയസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മാതൃഭൂമി സീഡ് ക്ലബ്ബ് ആത്മഹത്യക്കും ലഹരി ഉപയോഗത്തിനുമെതിരേ ബോധവത്കരണ മാജിക്കൽ മ്യൂസിക്കൽ ക്ലാസ് നടത്തി. പാട്ടുകളിലൂടെയും മാജിക്കിലൂടെയും വ്യത്യസ്തമായ രീതിയിലായിരുന്നു ബോധവത്കരണം. കാമ്പസ് ക്രൂസെഡ് അംഗങ്ങളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രിൻസിപ്പൽ സുമ മലഞ്ചെരുവിൽ, പ്രഥമാധ്യാപകൻ ബിജു ടി. വർഗീസ്, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർമാരായ സാൻ ബേബി, ലിബി, ഫാ. ഉമ്മൻ പടിപ്പുരയ്ക്കൽ, ഫാ. സിൽവസ്റ്റർ തെക്കേടത്ത്, ഫാ. ഡയനീഷ്യസ് തുടങ്ങിയവർ നേതൃത്വം നൽകി.
July 25
12:53
2022