സെയ്ന്റ് ജോസഫ്സ് എൽ.പി. സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ്
കരുവാറ്റ: നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനാധിപത്യരീതിയിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ശ്രദ്ധേയം. കരുവാറ്റവടക്ക് സെയ്ന്റ് ജോസഫ്സ് എൽ.പി. സ്കൂളിലാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തരീതിയിൽ തിരഞ്ഞെടുപ്പു നടന്നത്. മലപ്പുറം കൈറ്റ് വികസിപ്പിച്ച സ്കൂൾ ഇലക്‌ഷൻ സോഫ്റ്റ് വെയറിന്റെ സഹായത്തോടെയായിരുന്നു തിരഞ്ഞെടുപ്പ്.
സ്കൂളിലൊരുക്കിയ പോളിങ് ബൂത്തിൽ വിദ്യാർഥികൾ തന്നെയാണ് പോളിങ് ഓഫീസർമാരായത്. നാലാം ക്ലാസിലെ അൽക്ക സന്തോഷ് വിജയിച്ചു. പത്രികസമർപ്പണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കൽ, നിശ്ശബ്ദ പ്രചാരണം, പോളിങ്ബൂത്ത് ക്രമീകരണം തുടങ്ങി വിവിധഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി.
പ്രഥമാധ്യാപകൻ ഐ.എം.അനീഷ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ലിനു തോമസ്, കോ-ഓർഡിനേറ്റർ വർഷാ വർഗീസ്, റിപ്പോർട്ടർ അന്ന ജിജി, അഞ്ജലി ജോസഫ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ മാനേജർ ഫാ. ലൗലി തേവാരി വിജയിയെ പ്രഖ്യാപിച്ചു.
July 25
12:53
2022