ലോക മുങ്ങിമരണ നിവാരണദിനം ആചരിച്ചു
വീയപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതമോഹനം പരിസ്ഥിതി ക്ലബ്ബ് ലോക മുങ്ങിമരണ നിവാരണ ദിനം ആചരിച്ചു. അഗ്നിരക്ഷാസേന ഹരിപ്പാട് യൂണിറ്റിലെ സുരേഷ്‌കുമാർ ബോധവത്കരണ ക്ലാസുനയിച്ചു. ലാൽകുമാർ, കെ. സുബ്രഹ്മണ്യപിള്ള, പ്രിൻസിപ്പൽ ഗോപകുമാർ, സീഡ് കോ-ഓർഡിനേറ്റർ പി.കെ. മനേക, എസ്. ശ്രീലേഖ എന്നിവർ സംസാരിച്ചു.
August 02
12:53
2022