SEED News

സീഡ് ക്ലബ്ബ് ഓണത്തിന് ഒരുകൂടപ്പൂവ് പദ്ധതി തുടങ്ങി

വള്ളികുന്നം: കടുവിനാൽ മേനി മെമ്മോറിയൽ എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഓണത്തിന് ഒരുകൂടപ്പൂവ് പദ്ധതി തുടങ്ങി. ഓണത്തിനു പൂക്കളമൊരുക്കാനാവശ്യമായ പൂക്കൾ സ്കൂളിൽത്തന്നെ കൃഷി ചെയ്തെടുക്കുകയാണു ലക്ഷ്യം. സ്കൂൾവളപ്പിലെ അഞ്ചുസെന്റ് സ്ഥലത്താണു പൂക്കൾ കൃഷിചെയ്യുന്നത്. വള്ളികുന്നം പഞ്ചായത്തംഗം പി. കോമളൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി. രഞ്ജിത്ത് അധ്യക്ഷനായി. പ്രഥമാധ്യാപിക സി. സിജി, സീഡ് കോ-ഓർഡിനേറ്റർ പി. ജിഷ, ലീമ അഷറഫ്, സുഹറാ ബീവി, റസ്‌നിം എന്നിവർ പ്രസംഗിച്ചു.

August 02
12:53 2022

Write a Comment

Related News