SEED News

മണപ്പുറം സ്കൂളിൽ ഓരോ വീട്ടിലും ഒരു കറിവേപ്പിൻതൈ പദ്ധതി

പൂച്ചാക്കൽ: മണപ്പുറം സെയ്ന്റ് തെരേസാസ് ഹൈസ്കൂളിൽ ഓരോവീട്ടിലും ഒരു കറിവേപ്പിൻതൈ പദ്ധതി തുടങ്ങി. സീഡ് ക്ലബ്ബിന്റെയും നേച്ചർ ക്ലബ്ബിന്റെയും നേതൃത്വത്തിലാണു തൈകൾ ശേഖരിച്ചത്. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കു കറിവേപ്പിന്റെ തൈകൾ നൽകി. തൈകളുടെ വിതരണോദ്ഘാടനം സ്കൂൾ മാനേജർ ഫാ. ആന്റോച്ചൻ മംഗലശ്ശേരി നിർവഹിച്ചു. പ്രഥമാധ്യാപിക എലിസബത്ത് പോൾ അധ്യക്ഷയായി. സ്സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ അയ്യമ്പുഴ ഹരികുമാർ, പി.ടി.എ. പ്രസിഡന്റ് പി.ആർ. സുമേരൻ, ബിനു വർഗീസ്, ആൻസി ആന്റണി, ജോമി ജോസഫ് എന്നിവർ പങ്കെടുത്തു.

August 09
12:53 2022

Write a Comment

Related News