മുങ്ങിമരണങ്ങൾ തടയാൻ ബോധവത്‌കരണവുമായി സീഡ് ക്ലബ്ബ്
കറ്റാനം: കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ സ്കൂളിൽ മാതൃഭൂമി സീഡ് ജീവന ക്ലബ്ബ് മുങ്ങിമരണങ്ങളിൽനിന്നു രക്ഷപ്പെടാൻ വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങളും ബോധവത്‌കരണവും നൽകി. കായംകുളം അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹരീഷ്‌കുമാർ ബോധവത്‌കരണ ക്ലാസിനു നേതൃത്വം നൽകി. ഫയർ ഓഫീസർമാരായ ഷാജിമോൻ, സജിത്ത് എന്നിവർ സുരക്ഷിത നീന്തൽമാർഗങ്ങൾ, നീന്തൽ ഉപകരണങ്ങൾ, സി.പി.ആർ.പ്രക്രിയ തുടങ്ങിയവ പരിചയപ്പെടുത്തി. സീഡ് ക്ലബ്ബിന്റെ കുട്ടികളുടെ സുരക്ഷാപദ്ധതിപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടാംഘട്ടമായി രക്ഷാകർത്താക്കൾക്കും ബോധവത്‌കരണ ക്ലാസ് നടത്തുമെന്ന് അഗ്നിരക്ഷാനിലയം അധികൃതർ അറിയിച്ചു. സ്കൂൾമാനേജർ മായാ ശ്രീകുമാർ, ഹെഡ്മിസ്ട്രസ് കെ.പി. മായ, അഡ്മിനിസ്‌ട്രേറ്റർമാരായ സിറിൽ എസ്. മാത്യു, ഗംഗറാം, സീഡ് കോ-ഓർഡിനേറ്റർ അനീഷ് അബ്ദുൽ അസീസ്, പി.ടി.എ. ഭാരവാഹികൾ, അധ്യാപകരായ ശ്രീകല, ലീന, റാണി തുടങ്ങിയവർ പങ്കെടുത്തു.
August 09
12:53
2022