ഇലയറിവുമായി കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം.എൽ.പി. സ്കൂൾ
ചാരുംമൂട്: പറയംകുളം കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം.എൽ.പി. സ്കൂളിൽ ഉണർവ് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇലയറിവ് മഹോത്സവം നടത്തി. കുട്ടികളും രക്ഷാകർത്താക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ പ്രദർശനം കാണാനെത്തി.
കുട്ടികളും അധ്യാപകരും ചേർന്ന് കരിനൊച്ചി, കരിങ്കുറിഞ്ഞി, കീഴാർനെല്ലി, കയ്യോന്നി, മുക്കുറ്റി തുടങ്ങിയവയുൾപ്പെടെ നൂറോളം സസ്യങ്ങളുടെ ഇലകൾ ശേഖരിച്ചാണു പ്രദർശനം നടത്തിയത്. പ്രഥമാധ്യാപിക എസ്. സ്വപ്ന, സീഡ് കോ-ഓർഡിനേറ്റർ വി. മായാലക്ഷ്മി, നിഷ സി. നായർ, എസ്.ആർ. ബിന്ദു, പി.ആർ. രതി, എൻ. റഹീം, സിജി, സജീന എന്നിവർ നേതൃത്വം നൽകി.
August 22
12:53
2022