SEED News

ചാരമംഗലം സ്കൂളിൽ ഔഷധ സസ്യപ്രദർശനം


കഞ്ഞിക്കുഴി : ചാരമംഗലം ഗവ. ഡി.വി.എച്ച്.എസിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധസസ്യപ്രദർശനം സംഘടിപ്പിച്ചു. നൂറോളം ഔഷധസസ്യങ്ങളാണ് പ്രദർശിപ്പിച്ചത്. അവയുടെ ഔഷധഗുണവും കുട്ടികളിലേക്കു പകർന്നുനൽകി. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം അർത്തുങ്കൽ പോലീസ് ഇൻസ്പെക്ടർ പി.ജി. മധു നിർവഹിച്ചു. 
പ്രിൻസിപ്പൽ രശ്മി, പ്രധാനാധ്യാപകൻ പി. ആനന്ദൻ, സീഡ് കോ ഓർഡിനേറ്റർ സിനി പൊന്നപ്പൻ, അധ്യാപകരായ ജെ. ഷീല, ഇ.ആർ. ഉദയകുമാർ, ജയലാൽ എന്നിവർ സംസാരിച്ചു.

August 22
12:53 2022

Write a Comment

Related News