SEED News

ഇലിപ്പക്കുളം സ്കൂളിൽ സീഡ് ക്ലബ്ബ് മധുരവനം പദ്ധതി തുടങ്ങി


വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് നാടൻ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്ന മധുരവനം പദ്ധതി തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിപിൻ സി. ബാബു നാടൻ ഫലവൃക്ഷങ്ങൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. 
തുടർന്ന് സ്കൂൾവളപ്പിൽ പ്രിൻസിപ്പൽമാരായ ബി. ബേബിചന്ദ്ര, ആർ. രഞ്ജിത്ത് എന്നിവർ വൃക്ഷങ്ങൾ നട്ടു. ക്ലബ്ബിലെ മുഴുവൻ അംഗങ്ങൾക്കും പച്ചക്കറിവിത്തും വിതരണം
ചെയ്തു. 
സീഡ് ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ ആർ. രാജേഷ്, അധ്യാപകർ, പി.ടി.എ.അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

August 22
12:53 2022

Write a Comment

Related News