SEED News

പോപ്പ് പയസ് സ്കൂൾ സീഡ് ക്ലബ്ബ് കാർഷിക ഉപകരണങ്ങളുടെ പ്രദർശനം നടത്തി

കറ്റാനം: കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് കാർഷികവസ്തുക്കളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും മികച്ച ജൈവകർഷകയെ ആദരിക്കലും നടത്തി. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ടി. വർഗീസ് അധ്യക്ഷനായി. 
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും മികച്ച ജൈവകർഷകയുമായ രജനി ജയദേവിനെ ചടങ്ങിൽ ആദരിച്ചു. കുട്ടികൾ അവരുടെ വീടുകളിൽ ഉത്‌പാദിപ്പിച്ച കാർഷികവസ്തുക്കളുടെയും കാർഷിക ഉപകരണങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പ്രദർശനവും 
നടന്നു. 
പി.ടി.എ.പ്രസിഡന്റ് എൻ.എം. നസീർ, സ്റ്റാഫ് സെക്രട്ടറി അലക്സ് എബ്രഹാം, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ലിബി ബോബൻ, അധ്യാപകരായ സാൻ ബേബി, റാണി സൂസൻ ജോർജ്, രശ്മി രാജു തുടങ്ങിയവർ പ്രസംഗിച്ചു.

August 26
12:53 2022

Write a Comment