SEED News

സീഡ് ക്ലബ്ബ് നാട്ടറിവുദിനം ആചരിച്ചു

മാന്നാർ: ഈസ്റ്റ് വെൽഫെയർ എൽ.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക നാട്ടറിവുദിനം ‘സുഖം സ്വാസ്ഥ്യം’ ആചരിച്ചു. കുട്ടികൾ വീട്ടുവളപ്പിലെ ഇലകളും ഫലങ്ങളും ഉപയോഗിച്ചുള്ള വിവിധയിനം വിഭവങ്ങൾ ഒരുക്കി. പേരക്ക ജ്യൂസ്, ഓമക്ക അച്ചാർ, ചേനത്തണ്ടു തോരൻ, മുരിങ്ങയിലക്കറി, കൂമ്പുതോരൻ, പിണ്ടിക്കറി, പലതരം ചമ്മന്തികൾ എന്നീ വിഭവങ്ങളാണ് ഒരുക്കിയത്. 
പി.ടി.എ.പ്രസിഡന്റ് അൻസർ, വൈസ് പ്രസിഡന്റ് ഷാനവാസ്, പ്രഥമാധ്യാപിക ഉമാറാണി, സീഡ്‌ കോ-ഓർഡിനേറ്റർ റജീന, അധ്യാപകരായ ജയശ്രീ, ജയലക്ഷ്മി, സീന, സുഷ്മ, ഉഷ, സുജാത, ചന്ദ്രൻ, രത്തിനം തുടങ്ങിയവർ പങ്കെടുത്തു.

August 30
12:53 2022

Write a Comment