SEED News

ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി രചനാ മത്സരങ്ങളും പ്രകൃതിഗീതവുമായി ആന്തട്ട ഗവ.യു.പി.സ്കൂൾ



കൊയിലാണ്ടി:  ആന്തട്ട ഗവ.യു.പി.സ്കൂൾ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി  സംഘടിപ്പിച്ച വിവിധ പരിപാടികൾ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ വി.ടി.നാസർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ തയ്യാറാക്കിയ  പോസ്റ്ററുകൾ പ്ലക്കാർഡുകൾ എന്നിവ കൊണ്ട് സ്കൂൾ പരിസരത്ത് നടന്ന ബോധവത്കരണ പ്രദർശനം ഏറെ ശ്രദ്ധേയമായി.  സുരക്ഷയേകുന്ന ഓസോൺ പാളി എന്ന വിഷയത്തിൽ രചനാ മത്സരങ്ങൾ നടന്നു.സഞ്ജയ് സുബീഷ്, ദേവനന്ദ, ആരാധ്യ, ശ്രീനന്ദ, വൈഷ്ണവി, ദ്രോണ, ഇർഫാൻ, സന ഫാത്തിമ, നിദ ഫാത്തിമ എന്നിവർ സമ്മാനാർഹരായി.നൈനിക ഹരിദാസ്, ദിയ. ടി, ശിവനന്ദ കെ.വി, തന്മയ കെ.പി, അവ്യയ കെ.ദാസ് എന്നിവർ ആലപിച്ച പ്രകൃതിഗീതവും പി.ടി.കെ രാജേഷ്  ചൊല്ലിക്കൊടുത്ത  പ്രതിജ്ഞയും എല്ലാവരും ഏറ്റുചൊല്ലി. പ്രധാനാധ്യാപകൻ എം.ജി ബൽരാജ്, സ്കൂൾ സീഡ് ക്ലബ്ബ് കോ ഓർഡിനേറ്റർ പി.ജയകുമാർ, സ്കൂൾ സയൻസ് ക്ലബ്ബ് കൺവീനർ രാജേശ്വരി പി.കെ,രഞ്ജിത്ത് ലാൽ കെ.പി, പ്രസീജ മിഥുൻ എന്നിവർ പ്രസംഗിച്ചു.
.

September 22
12:53 2022

Write a Comment

Related News