SEED News

പ്ലാസ്റ്റിക് വിമുക്ത കേരളം: ബോധവത്കരണ ക്ളാസ് നടത്തി

ആലപ്പുഴ: എസ്.ഡി.വി. ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ‘പ്ലാസ്റ്റിക് വിമുക്ത കേരളം’ എന്നവിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികൾ പേപ്പർ ഉപയോഗിച്ചു നിർമിച്ച കരകൗശലവസ്തുക്കളുടെ പ്രദർശനവുമുണ്ടായിരുന്നു. പ്രിൻസിപ്പൽ സുനിതാദേവി, സെക്കൻഡറി കോ-ഓർഡിനേറ്റർ വി. രേണു, സീഡ് കോ-ഓർഡിനേറ്റർ അഞ്ജന പണിക്കർ എന്നിവർ നേതൃത്വം നൽകി.

September 24
12:53 2022

Write a Comment

Related News