സെയ്ന്റ് മേരീസ് സ്കൂളിൽ സ്വന്തം പൂക്കളം പദ്ധതി
ചേർത്തല: സെയ്ന്റ് മേരീസ് ഗേൾസ് സ്കൂളിൽ സ്വന്തം പൂക്കളം പദ്ധതി വിജയമാക്കി മാതൃഭൂമി സീഡ് ക്ലബ്ബ്. സ്കൂളിലും കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിലും ബന്തിത്തൈകൾ നട്ടായിരുന്നു പദ്ധതി. പൂക്കളുടെ ആദ്യഘട്ട വിളവെടുപ്പ് തുടങ്ങി. പൂക്കൃഷിയിൽ സ്വയംപര്യാപ്തത നേടുകയും കൃഷിയറിവ് പങ്കുവെക്കുകയുമാണ് പദ്ധതിയിലൂടെ സീഡ് ക്ലബ്ബ് ലക്ഷ്യമിടുന്നതെന്ന് പ്രഥമാധ്യാപകൻ ഷാജി ജോസഫ്, സീഡ് അധ്യാപക കോ-ഓർഡിനേറ്റർ എൽസി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.     
 September  24
									
										12:53
										2022
									
								

 
                                                        
