SEED News

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി

പൂച്ചാക്കൽ: പാണാവള്ളി ശ്രീകണ്ഠേശ്വരം ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സ്കൂളിൽ പദ്ധതിയാരംഭിച്ചത്. പ്രിൻസിപ്പൽ കെ. ചിത്ര ഉദ്ഘാടനം ചെയ്തു. പാണാവള്ളി പഞ്ചായത്തംഗം കെ.ഇ. കുഞ്ഞുമോൻ പച്ചക്കറിവിത്തുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സീഡ് ക്ലബ്ബ് കൺവീനർ രജനി സജീവ്, സ്റ്റാഫ് സെക്രട്ടറി സി.കെ. റീബ, നാഷണൽ സർവീസ് സ്‌കീം കോ-ഓർഡിനേറ്റർ കെ. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

September 24
12:53 2022

Write a Comment

Related News