SEED News

സ്വന്തം പൂക്കൾകൊണ്ട് അത്തപ്പൂക്കളമൊരുക്കി കൊട്ടക്കാട്ടുശ്ശേരി എ.പി.എം.എൽ.പി.എസ്.

ചാരുംമൂട്: പറയംകുളം കൊട്ടക്കാട്ടുശ്ശേരി എ.പി.എം. എൽ.പി.എസിലെ കുട്ടികൾ അത്തപ്പൂക്കളമൊരുക്കിയത് സ്കൂളിൽ അവർതന്നെ നട്ടുവളർത്തിയ ചെടികളിലെ പൂക്കളുപയോഗിച്ച്. സ്കൂളിലെ മാതൃഭൂമി ഉണർവ് സീഡ് ക്ലബ്ബാണ് ചെടികൾ നട്ടുപരിപാലിക്കുന്നത്. ബന്തി, വാടാമല്ലി, അല്ലിത്താമര, ചെമ്പരത്തി, ബോൾസം, റോസ, തെച്ചി തുടങ്ങിയവയാണു നട്ടുവളർത്തിയിട്ടുള്ളത്.
അത്തംദിനത്തിൽ അധ്യാപകരും കുട്ടികളുംചേർന്ന് സ്കൂൾ ഉദ്യാനത്തിലെ പൂക്കൾ ശേഖരിച്ചാണ് പൂക്കളമൊരുക്കിയത്. മാനേജർ രാധമ്മ, പ്രഥമാധ്യാപിക എസ്. സ്വപ്ന, സീഡ് കോ-ഓർഡിനേറ്റർ വി. മായാലക്ഷ്മി, അധ്യാപകരായ എസ്. ബിന്ദു, നിഷ സി. നായർ, പി.ആർ. രതി തുടങ്ങിയവർ പങ്കെടുത്തു.    

September 24
12:53 2022

Write a Comment

Related News