SEED News

സീഡ് ക്ലബ്ബ് അധ്യാപക ദിനാചരണം

കൊല്ലകടവ്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിലെ മാതൃഭൂമി 'നിറകതിർ' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകദിനാചരണം നടത്തി. തലമുറകൾക്ക് അക്ഷരം പകർന്നു നൽകിയ പൂർവ അധ്യാപകരെ അവരുടെ വീട്ടിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. മുൻ അധ്യാപകരായ നിർമലാദേവി, രത്‌നകുമാരി, ഓമന അമ്മാൾ, ശാന്തമ്മ, ഗീതാകുമാരി എന്നിവരെ ആദരിച്ചു. 
ഹെഡ്മാസ്റ്റർ ഡോ. കെ.ആർ. പ്രമോദ് ബാബു, ആനി കെ. ഡാനിയേൽ, ആർ. ദീപ്തി, ജെസ്റ്റിൻ ജെയിംസ്, ആർ. അരുൺ, അശ്വതി, ആതിര, ആനന്ദ്, എസ്തർ, അഭിരാമി എന്നിവർ പങ്കെടുത്തു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ പരിപാടികൾക്ക് നേതൃത്വം നൽകി.

September 24
12:53 2022

Write a Comment

Related News