reporter News

കുട്ടികൾക്കു ഭീഷണിയായി സ്കൂൾവളപ്പിൽ തെരുവുനായശല്യം

തടത്തിലാൽ: ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂൾവളപ്പിൽ തെരുവുനായ ശല്യം. കഴിഞ്ഞ കുറച്ചുനാളുകളായി അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ശല്യം വർധിച്ചതോടെ കുട്ടികളും അധ്യാപകരും സ്കൂൾജീവനക്കാരും ഭയപ്പാടിലാണ്. സൈക്കിളിൽ എത്തുന്ന വിദ്യാർഥികൾക്കു നേരെ നായ്ക്കൾ ചീറിയടുത്ത സംഭവം ഉണ്ടായിട്ടുണ്ട്. സ്കൂൾവളപ്പിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കു കീഴിലാണ് നായ്ക്കൾ താവളമാക്കിയിരിക്കുന്നത്. ഇതുമൂലം കുട്ടികൾക്ക് മുതിർന്നവരുടെ സഹായമില്ലാതെ ശൗചാലയത്തിൽ പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സ്കൂൾവളപ്പിലെ തെരുവുനായശല്യത്തിനു പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.-

ആദിനന്ദൻ എ.എസ്., 
ക്ലാസ് 9 സി, 
സീഡ് റിപ്പോർട്ടർ.

September 24
12:53 2022

Write a Comment