reporter News

തിരികെക്കൊടുക്കണം ചേക്കേറാൻ ചില്ലകളും നാടിനു തണലും തണുപ്പും

ചേർത്തല:  സെയ്ന്റ് മേരീസ് പാലം വികസനവുമായി ബന്ധപ്പെട്ട് വൻമരം മുറിച്ചുമാറ്റിയത് ഞങ്ങൾ നേരിട്ടു കണ്ട വേദനിപ്പിക്കുന്ന കാഴ്ചയാണ്. പാതകൾക്ക് ഇരുവശവും സ്വതന്ത്രമായി പടർന്നുപന്തലിക്കുന്ന മരങ്ങൾ അനേകം കിളികളുടെ ആവാസവും നാടിനു തണലും തണുപ്പുമായിരുന്നു. ഞങ്ങൾ നിരീക്ഷിച്ചിരുന്ന പല കിളികളും നാടുവിട്ടു പോകുന്നതിന് ഇതു കാരണമായി. 
സീഡ് ക്ലബ്ബ് ആശയങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ധാരാളം മരങ്ങൾ വെച്ചുപിടിപ്പിക്കുന്നുണ്ടെങ്കിലും റോഡുവികസനവുമായി ബന്ധപ്പെട്ട്‌ അധികാരികളോടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും സെയ്‌ന്റ് മേരീസ് ജി.എച്ച്.എസ്. സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് ഒരു അപേക്ഷയുണ്ട്. എത്രത്തോളം മരങ്ങൾ മുറിച്ചു മാറ്റപ്പെടുന്നുവോ അത്രയുമോ അതിലധികമോ നാടിനിണങ്ങിയ മരങ്ങൾ നവീകരിച്ച പാതകൾക്കിരുവശവും വെച്ചുപിടിപ്പിച്ചു സംരക്ഷിക്കണം. 
പക്ഷികൾക്കു ചേക്കേറാൻ ചില്ലകൾ തിരികെക്കൊടുക്കുന്നതിനൊപ്പം നാടിനു തണലുമാകും.  

ആൻ കാതറിൻ ആന്റണി 
സീഡ് റിപ്പോർട്ടർ, സെയ്‌ന്റ് മേരീസ് 
ജി.എച്ച്.എസ്. ചേർത്തല   

September 24
12:53 2022

Write a Comment