ഫലവൃക്ഷത്തോട്ടം ഉദ്ഘാടനം ചെയ്തു
അവലൂക്കുന്ന്: പോളഭാഗം ഗവ. ജെ.ബി.എസിൽ മാതൃഭൂമി സീഡ് ക്ളബ്ബും ഗ്രീൻ ലീഫ് നേച്ചറും ചേർന്ന് ഒരുക്കിയ ഫലവൃക്ഷത്തോട്ടം നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആർ. വിനീത ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ ജമീല അധ്യക്ഷയായിരുന്നു. വാർഡ് കൗൺസിലർ സുമം സ്‌കന്ദൻ മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപിക സരസ്വതി, ഗ്രീൻ ലീഫ് നേച്ചർ പ്രതിനിധികളായ ആർ. വേണുഗോപാൽ, അനിൽ വെമ്പള്ളി, പൂർവവിദ്യാർഥികളായ ജഗദീശൻ, രവി, സാധുജൻ, സീനിയർ അസിസ്റ്റന്റ് അർഷാദ്, സ്കൂൾ സീഡ് ക്ളബ്ബ് കൺവീനർ ദീപ കെ. ജോയ്, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ കീർത്തി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ അങ്കണത്തിൽ ചാമ്പ, റോസ് ആപ്പിൾ, വുഡ് ആപ്പിൾ, ഞാവൽ, സപ്പോട്ട, മാവ്, പ്ളാവ് തുടങ്ങിയവ നട്ടു.
September 30
12:53
2022