സീഡ് ക്ലബ്ബ് കരിയർ ഗൈഡൻസ് ക്ലാസ്
എടത്വാ: തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഡോ. സാരഭായി ഐ.എ.എസ്. അക്കാദമി മേധാവി എം.പി. മോഹനൻ ക്ലാസ് നയിച്ചു. വൈസ് പ്രിൻസിപ്പൽ ജോമൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്ലസ്‌വൺ, പ്ലസ്ടു വിദ്യാർഥികൾക്കായി നടത്തിയ ക്ലാസിൽ 92 പേർ പങ്കെടുത്തു. സീഡ് കോ-ഓർഡിനേറ്ററും സ്റ്റാഫ് സെക്രട്ടറിയുമായ ഡോ. എസ്. അരുൺകുമാർ നേതൃത്വം നൽകി.
September 30
12:53
2022