കട്ടച്ചിറ സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ ‘ലവ് പ്ലാസ്റ്റിക്’ സേന പ്രവർത്തനം തുടങ്ങി
കറ്റാനം: കട്ടച്ചിറ ക്യാപ്റ്റൻ എൻ.പി. പിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡ് ജീവന ക്ലബ്ബിന്റെ ലവ് പ്ലാസ്റ്റിക് സേന പ്രവർത്തനം തുടങ്ങി. കാർബൺ ന്യൂട്രൽ കാമ്പസ് എന്ന ലക്ഷ്യത്തോടെയാണ് സേനയുടെ പ്രവർത്തനം. സേനയിലെ അംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭരണിക്കാവ് പഞ്ചായത്ത് ഹരിതകർമസേനയ്ക്കു കൈമാറി.
ജൂൺ മുതൽ വിദ്യാർഥികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും വീടുകളിലും സ്‌കൂൾ പരിസരങ്ങളിൽനിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സേനാംഗങ്ങൾ തരംതിരിച്ച് സംസ്‌കരണത്തിനായി കൈമാറുകയായിരുന്നു. ഏകദേശം 400 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് തരംതിരിച്ചുനൽകിയത്. മാലിന്യശേഖരണത്തിനായി പ്രത്യേകം സംവിധാനങ്ങളും സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്.
തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആദ്യശേഖരണം സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.പി. മായ ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപയ്ക്കു കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നി
ർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ദിലീപ് കട്ടച്ചിറ അധ്യക്ഷനായി. സ്‌കൂൾ മാനേജർ മായ ശ്രീകുമാർ, അഡ്മിനിസ്‌ട്രേറ്റർ സിറിൽ എസ്. മാത്യു, ഗംഗറാം, സീഡ് ജീവന കോ-ഓർഡിനേറ്റർ അനീഷ് അബ്ദുൽ അസീസ്, അധ്യാപകരായ ഗായത്രി, റീന, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
September 30
12:53
2022