reporter News

വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബിന്റെ നിവേദനം; പമ്പാ ജലസേചനപദ്ധതി കനാൽ വൃത്തിയാക്കും

ചാരുംമൂട്: പമ്പാ ജലസേചനപദ്ധതി കനാൽ ഇനി നാട്ടുകാർക്കു ദുരിതമാകില്ല. 2022-23 ആക്‌ഷൻ പ്ലാനിൽ ഉൾപ്പെടുത്തി കുറത്തികാടിനുള്ള ബ്രാഞ്ച് കനാൽ വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി ജലവിഭവവകുപ്പ് അറിയിച്ചു. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ ‘മാതൃഭൂമി’ തളിര് സീഡ് ക്ലബ്ബ്  റിപ്പോർട്ടർ സി.എച്ച്. ഗണേഷും സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസും ചേർന്ന് കൃഷിമന്ത്രിക്കു നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി.  കനാലിൽ വെള്ളം തുറന്നുവിടുന്നതിനുമുമ്പായി മാലിന്യംതള്ളുന്നതു തടയുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ജലവിഭവവകുപ്പ് അറിയിച്ചു. തെക്കേക്കര പഞ്ചായത്തിലൂടെ കടന്നുപോകുന്ന പമ്പാ ജലസേചനപദ്ധതി കനാൽ നവീകരണം നടക്കാതെ വർഷങ്ങളായി നാട്ടുകാർക്കു ദുരിതമായി നിലനിൽക്കുന്ന വാർത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. 

September 30
12:53 2022

Write a Comment