SEED News

പ്ലാസ്റ്റിക് പേനകൾ വലിച്ചെറിയേണ്ട; പെൻ ബിൻ ഒരുക്കി മാതൃഭൂമി സീഡ് ക്ലബ്ബ്‌


പുന്നപ്ര: പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ചുകഴിഞ്ഞശേഷം കാണുന്നിടത്ത് വലിച്ചെറിയുന്ന കുട്ടികളുടെ ശീലം ഇനി ഒഴിവാക്കാം. പുന്നപ്ര യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ്‌ സ്ഥാപിച്ച പെൻ ബിന്നിൽ മഷിതീർന്ന പേനകൾ ഇട്ടാൽ പഞ്ചായത്ത് ഹരിതകർമസേന അത് ഏറ്റെടുക്കും. 
 776 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ദിവസേന ഏകദേശം അറുപതുമുതൽ എൺപതുവരെ പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ചുകഴിഞ്ഞു വലിച്ചെറിയുന്നുവെന്ന യാഥാർഥ്യം സീഡ് ക്ലബ്ബ്‌ പ്രവർത്തകരായ കുട്ടികൾ തന്നെയാണ് കണ്ടെത്തിയത്. 
പ്രകൃതിക്കു ദോഷകരമാകുന്ന പ്രവണത ഒഴിവാക്കാനാണ് സീഡ് ക്ലബ്ബ്‌ അംഗങ്ങൾ പെൻ ബിൻ ഒരുക്കിയത്.  
പ്രഥമാധ്യാപിക പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. സീനിയർ ടീച്ചർ എ.ടി. ശ്രീലത, ബി. ശ്രീലത, സ്‌കൂൾ മാനേജർ വി. പദ്മകുമാർ, പി.ടി.എ. പ്രസിഡന്റ് എ. സുധീർ, സീഡ് കോ ഓർഡിനേറ്റർ വിനോദ് രാജൻ എന്നിവർ പങ്കെടുത്തു.    

October 07
12:53 2022

Write a Comment

Related News