SEED News

പി.എൻ.പി.എം. എൽ.പി. സ്കൂളിൽ ബന്ദിപ്പൂക്കൃഷിയുടെ വിളവെടുപ്പ്

ചാരുംമൂട് : താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി സ്കൂളിലെ മാതൃഭൂമി ഇതൾ സീഡ് ക്ലബ്ബിന്റെ ബന്ദിപ്പൂക്കൃഷിയുടെ വിളവെടുപ്പ് നടത്തി. താമരക്കുളം കൃഷിഭവന്റെ സഹകരണത്തോടെയാണ് സ്കൂൾ വളപ്പിൽ പൂക്കളുടെ വർണത്തോട്ടം ഒരുക്കിയത്. ജില്ലാപഞ്ചായത്ത് അംഗം നികേഷ് തമ്പി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മഹീഷ് മലരിമേൽ, ഗ്രാമപ്പഞ്ചായത്ത് അംഗം ആര്യ ആദർശ്, പ്രഥമാധ്യാപിക വി. ശ്രീകുമാരി, സീഡ് കോ-ഓർഡിനേറ്റർ ഗീത ജി. നായർ, ശ്രീജ, തഹസീന, ദർശന, മായ എന്നിവർ പങ്കെടുത്തു.

October 11
12:53 2022

Write a Comment