SEED News

ലോക തപാൽദിനം ആചരിച്ചു


കരുവാറ്റ: ലോക തപാൽദിനത്തിൽ കരുവാറ്റ സെയ്ന്റ് ജോസഫ് എൽ.പി.സ്‌കൂളിലെ സീഡ് ക്ലബ്ബ്‌ കുട്ടികൾ കരുവാറ്റ വടക്ക് തപാൽ ഓഫീസ് സന്ദർശിച്ചു. കത്തുകളും മണിയോർഡറുകളും അയക്കുന്നതും തപാൽ ഓഫീസിന്റെ പ്രവർത്തനക്രമങ്ങളും അസി.ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ശ്രുതി അശോക് കുട്ടികൾക്കു വിശദീകരിച്ചു. 
 ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സമ്പൂർണ മദ്യനിരോധനം ആവശ്യപ്പെട്ടുള്ള പോസ്റ്റ് കാർഡുകൾ കുട്ടികൾ മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു.  കുട്ടികൾക്കെല്ലാം തപാൽ സ്റ്റാമ്പും നൽകി. പ്രഥമാധ്യാപകൻ ഐ.എം. അനീഷ്, പോസ്റ്റ്മാൻ ശാന്തനു, സീഡ് കോ-ഓർഡിനേറ്റർ വർഷ, അധ്യാപിക അഞ്ജലി എന്നിവർ നേതൃത്വം നൽകി

October 14
12:53 2022

Write a Comment

Related News