reporter News

ബസുകളുടെ അമിതവേഗം അപകടഭീഷണിയായി

പാവുക്കര:  മാന്നാർ- വള്ളക്കാലി റോഡിലെ വാഹനങ്ങളുടെ അമിതവേഗം അപകടഭീഷണിയുയർത്തുന്നു. പാവുക്കര കരയോഗം യു.പി. സ്‌കൂളിനു മുന്നിലൂടെയുള്ള ഈ വേഗപാച്ചിൽമൂലം കുട്ടികൾ ഭീതിയിലാണ്. ഈ വേഗതമൂലം പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നു. അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായി സ്‌കൂളിലെ  അധ്യാപകർ ഓടിയെത്തുന്നതു നിത്യകാഴ്ചയാണ്. അമിതവേഗം പഞ്ചായത്തിന്റെയും ബന്ധപ്പെട്ട മറ്റ് അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. കൊച്ചുകുട്ടികൾ പഠിക്കുന്ന സ്‌കൂളായതിനാൽ വാഹനങ്ങളുടെ അമിതവേഗതമൂലം റോഡു മുറിച്ചുകടക്കുന്നതിന് മുതിർന്നവരുടെയും അധ്യാപകരുടെയും സഹായം ആവശ്യമായിവരുന്നു. ഇതിനൊരു പരിഹാരമെന്നവണ്ണം റോഡിൽ സീബ്ര ലൈനോ സൈൻ ബോർഡോ ഹമ്പോ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇതുസംബന്ധിച്ചു ഗതാഗതമന്ത്രിക്കു പരാതി സമർപ്പിക്കാൻ കരയോഗം യു.പി. സ്കൂളിലെ കുട്ടികൾ നിവേദനം തയ്യാറാക്കി.  ഈ പ്രശ്‌നത്തിൽ മന്ത്രി നേരിട്ടിടപെട്ടു പരിഹാരം കണ്ടെത്തെണമെന്നാണ് ഞങ്ങൾക്കുപറയാനുള്ളത്.

ഇഷിദ കൃഷ്ണ
സീഡ് റിപ്പോർട്ടർ, 
കരയോഗം യു.പി.എസ്, 
പാവുക്കര.

October 14
12:53 2022

Write a Comment