SEED News

വിശപ്പുരഹിത അലമാരയിലേക്ക് കുട്ടികളുടെ ഭക്ഷണപ്പൊതികൾ

വീയപുരം: ലോകഭക്ഷ്യദിനത്തിൽ ഹരിപ്പാട്ടെ വിശപ്പുരഹിത ഭക്ഷണ അലമാരയിൽ പൊതിച്ചോറുകൾ നിറച്ച് വീയപുരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ മാതൃകയായി. ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബ്‌, ഹെൽത്ത് ക്ലബ്ബ്‌, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവർ ചേർന്നാണ് പൊതിച്ചോറുകളുമായി എത്തിയത്. 
എല്ലാ മാസവും 17-ാം തീയതി കുട്ടികൾ വീടുകളിൽ തയ്യാറാക്കിക്കൊണ്ടുവരുന്ന പൊതികൾ ഭക്ഷണ അലമാരയിലേക്ക് നൽകാനാണ് തീരുമാനമെന്ന് പ്രഥമാധ്യാപിക ഡി. ഷൈനി പറഞ്ഞു. സീഡ് കോ-ഓർഡിനേറ്റർ പി.കെ. മനേക, സീനിയർ അധ്യാപിക എസ്. ശ്രീലേ
ഖ, സി.പി.ഒ.സജിതകുമാരി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷെറീഫ്, പി. ബേബി എന്നിവർ നേതൃത്വം നൽകി.

October 21
12:53 2022

Write a Comment

Related News