SEED News

കടലോരം ശുചിയാക്കി സീഡ് ക്ലബ്ബ്

തുറവൂർ: ഗവ. ടി.ഡി. എൽ.പി.എസിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ചെല്ലാനം കടപ്പുറത്തും ഹാർബറിലും ബുൾബുൾ അംഗങ്ങളുടെ സഹകരണത്തോടെ ശുചീകരണം നടത്തി. തീരത്തടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെ  ശേഖരിച്ചു. പ്രധാന അധ്യാപകൻ വി.എൻ. ജയപ്രകാശ്, എം.വി. ഷീജ, അബ്ദുൾ വഹാബ്, ആർ. രാജീവ്, സീഡ് കോ-ഓർഡിനേറ്റർ പി.വി. രാജി എന്നിവർ നേതൃത്വം നൽകി.

October 21
12:53 2022

Write a Comment

Related News