SEED News

ആയുർവേദ ബോധവത്കരണം തുടങ്ങി


മാന്നാർ :  മാതൃഭൂമി സീഡും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് ജില്ലയിലെ 600 സ്കൂളുകളിൽ നടത്തുന്ന ആയുർവേദ ബോധവത്കരണ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം പാവുക്കര കരയോഗം യു.പി. സ്കൂളിൽ എ.എം.എ.ഐ. ജില്ലാ പ്രസിഡന്റ് ഡോ. രഞ്ജിത്ത് നിർവഹിച്ചു. 
ഡോ. ഉണ്ണിമായ ക്ലാസ് എടുത്തു. പി.ടി.എ. പ്രസിഡന്റ് ലാലി ജോസ് അധ്യക്ഷയായി. സന്ധ്യ, സന്ദീപ്, അനി പ്രഭ, സീഡ് കോ-ഓർഡിനേറ്റർ ആശ, മുഹമ്മദ് ബഷീർ, ആശ എന്നിവർ പ്രസംഗിച്ചു.

November 07
12:53 2022

Write a Comment

Related News